കോട്ടയം: കാപ്പ ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച കറുകച്ചാൽ എൻ.എസ്.എസ് ലയം മുതുമരത്തിൽ മെൽബർട്ട് (23) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ, പാമ്പാടി സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, അടിപിടി, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകളിലെ പ്രതിയാണിയാൾ. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നാടുകടത്തിയത്. ഇത് ലംഘിച്ച് ജില്ലയിലേക്ക് കടന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. സ്റ്റേഷൻ എസ്.എച്ച്.ഒ കെ.കെ പ്രശോഭ്, സി.പി.ഒമാരായ ഡെന്നി ചെറിയാൻ, സുരേഷ്, ശിവപ്രസാദ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.