acdnt-

കോട്ടയം: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് പരിക്ക്. ഇന്നലെ രാവിലെ 8.30 ഓടെ സി.എം.എസ് കോളേജ് റോഡിന് സമീപത്തായിരുന്നു അപകടം. വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമരകം ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി എതിർദിശയിൽ നിന്നെത്തിയ കാറിൽ ഇടിക്കുകയായിരുന്നു. ഇരുവാഹനങ്ങളിൽ ഉള്ളവർക്കും നിസാര പരിക്കുണ്ട്. അപകടത്തെ തുടർന്ന് സി.എം.എസ് കോളേജ് റോഡിൽ ഗതാഗതതടസവും നേരിട്ടു.