automobile

വൈക്കം: അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ്‌സ് കേരള യൂണിറ്റ് വാർഷിക പൊതുയോഗവും, പ്രതിഭകളെ ആദരിക്കലും സംസ്ഥാന ജനറൽ സെക്രട്ടറി നസീർ കള്ളിക്കാട് ഉദ്ഘാടനം ചെയ്തു. ടി.ആർ അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.എൻ ജോസ്‌മോൻ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കെ.ഡി.അനീഷ്‌കുമാർ, ജില്ലാ പ്രസിഡന്റ് എ.ആർ.രാജൻ, സെക്രട്ടറി സുരേഷ് ബാബു, വി.സജി, സജീവ് ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ഇൻഷ്വറൻസ് വെൽഫെയർ ആനുകൂല്യവിതരണം ജില്ലാ ട്രഷറർ പി.ജി ഗിരീഷും, ഐ.ഡി കാർഡ് വിതരണം സംസ്ഥാന കമ്മറ്റിയംഗം ആർ.രാജേഷും നടത്തി.മികച്ച ഹാസ്യനടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ വൈക്കം ഭാസിയെ സമ്മേളനം ആദരിച്ചു.