yogam

ഇടുക്കി: ജില്ലയിലെ 13 പഞ്ചായത്തുകളിൽ നിർമ്മാണ നിരോധനം ഏർപ്പെടുത്തിയ നടപടി ജില്ലാ ഭരണകൂടം പരിശോധിച്ച് പിൻവലിക്കണമെന്നും ഇത്തരം നടപടികൾ ജില്ലയുടെ വികസന സാദ്ധ്യതകളെ ഇല്ലാതാക്കുമെന്നും ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കളക്ടറായി ചുമതലയേറ്റ വി. വിഘ്‌നേശ്വരിയുടെ ആദ്യ ജില്ലാ വികസനമിതി യോഗമായിരുന്നു ഇത്. നിലവിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങളുടെ നിജസ്ഥിതി യോഗം ചർച്ച ചെയ്തു. വെള്ളപ്പൊക്ക സാധ്യത മുന്നിൽകണ്ട് ജില്ലയിൽ നടപ്പാക്കേണ്ട പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് എ. രാജ എം.എൽ.എ ആവശ്യപ്പെട്ടു.