jayalal

വൈക്കം : ചെമ്പ് വിജയോദയം യു.പി സ്‌കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽവച്ച് പാകം ചെയ്ത് കൊണ്ടുവന്ന ഭക്ഷണപദാർത്ഥങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി. പുതുക്കിയ പാഠ്യപദ്ധതിയിൽ സാമൂഹ്യശാസ്ത്രപഠനത്തിലെ ആഹാരരീതിയെ അടിസ്ഥാനമാക്കിയാണ് കുട്ടികളെ രുചിയേറും വിഭവങ്ങൾ തയ്യാറാക്കാൻ പ്രേരിപ്പിച്ചത്. ബ്രഹ്മമംഗലം ആരോഗ്യ കേന്ദ്രം ഡോ.ജയലാൽ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക ആർ.മീനാറാണി, അദ്ധ്യാപകരായ വി.സുരേഷ്, പി.എസ് സുനിത, പി.ടി.എ പ്രസിഡന്റ് പി.ആർ രാജീവ്, ക്ലബ് കോ-ഓർഡിനേറ്റർ പി.ടി.പ്രദീപ്, കൃഷ്‌ണേന്ദു, ഋതവേദ രാജീവ്, സി.എസ് കല്ല്യാണി എന്നിവർ പ്രസംഗിച്ചു.