sss

കോട്ടയം : വെട്ടിക്കാട്ടുമുക്കിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് കോട്ടയം വിജിലൻസ് ആർ.ടി.ഒ. ഞായറാഴ്ച രാത്രിയാണ് അമിതവേഗത്തിലെത്തിയ ആവേരമിയ ബസ് മറിഞ്ഞ് 40 പേർക്ക് പരിക്കേറ്റത്. ഡ്രൈവറെ ആർ.ടി ഓഫിസിലേയ്ക്ക് നോട്ടീസ് നൽകി ഹിയറിംഗിന് വിളിയ്ക്കും. തുടർന്നാകും മറ്റ് നടപടികൾ. വൈക്കം എൻഫോഴ്‌സ്‌മെന്റ് എം.വി.ഐ പ്രാഥമിക റിപ്പോർട്ട് ആർ.ടി.ഒയ്ക്ക് സമർപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിക്കും റിപ്പോർട്ട് കൈമാറി. കോട്ടയം - എറണാകുളം റൂട്ടിലോടുന്ന സ്വകാര്യ ബസുകളിൽ പരിശോധന ശക്തമാക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ഇതിനായി പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചു. ജി.പി.എസ് ഓണാക്കാത്ത എട്ട് ബസുകൾ ഇന്നലെ പിടിച്ചു.