mi

കോട്ടയം : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരോ മത വിശ്വസികൾക്കും പ്രത്യേകമായി ആരാധനയ്ക്ക് സൗകര്യം ഏർപ്പെടുത്തണമെന്നത് ഇന്ത്യയുടെ മതേതര സങ്കൽപ്പങ്ങൾക്ക് നിരക്കുന്നതല്ലെന്ന് മുൻ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. എല്ലാ മതവിശ്വാസികൾക്കും തുല്യമായ അവസരങ്ങളും അവകാശങ്ങളുമാണ് ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. അതിന്റെ പേരിൽ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓരോ മതങ്ങൾക്കും പ്രത്യേകം പ്രത്യേകം പ്രാർത്ഥിക്കാൻ അവസരങ്ങൾ നൽകണമെന്ന് പറയുന്നത് വിദ്യാലയങ്ങളിൽ മതപരമായ വേർതിരിവ് ഉണ്ടാക്കും. ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്താനും, സൗഹൃദ അന്തരീക്ഷം നിലനിറുത്താനും എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.