homeo

കോട്ടയം : അണ്ഡാശയ മുഴകളും അതുമൂലമുണ്ടാകുന്ന വന്ധ്യതയുടെ തോതും വർദ്ധിക്കുകയാണെന്ന് ഡോ.ആർ.കെ രാകേഷ് കൃഷ്ണ പറഞ്ഞു. ദി ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയോപ്പത്സ് കേരള ജില്ലാ സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദേഹം. ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു. ഡോ.ബിനോയ് ജോസഫ് അദ്ധ്യക്ഷതവഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ.ഇ.എ ഷൈബു രാജ്, ഡോ.വിമൽ ശർമ്മ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഡോക്ടർമാരായ ലിബിൻ ജോബ്,പ്രദീപ് കുമാർ, ജിതിൻ സുരേഷ്, ജോർജ് കുര്യൻ, രാജു വല്യാറ, തോംസൺ സണ്ണി, ധന്യ പ്രിൻസ്, ജ്യോതിഷ് തുടങ്ങിയവർ പങ്കെടുത്തു.