വാഴൂർ: ദേശീയപാതയിൽ ഇളമ്പള്ളി കവലയിൽ റോഡിലേക്ക് വളർന്ന് പടർന്ന കാടുകളും വഴിയരികിൽ സാമൂഹികവിരുദ്ധർ തള്ളിയ മാലിന്യങ്ങളും ഓട്ടോ തൊഴിലാളികളും പരിസരവാസികളും ചേർന്ന് നീക്കം ചെയ്തു. കാട് മൂടി നിന്നിരുന്ന കാത്തിരിപ്പ് കേന്ദ്രവും കാട് തെളിച്ച് വൃത്തിയാക്കി. ഇഴജന്തുക്കളുടേയും മറ്റും ശല്യം കാരണം ഈ കാത്തിരിപ്പ് കേന്ദ്രത്തിൽ യാത്രക്കാർ കയറാറില്ലായിരുന്നു. ഇനി യാത്രക്കാർക്ക് ഭയംകൂടാതെ ഈ ഷെഡ് ഉപയോഗിക്കാമന്ന് ഓട്ടോ തൊഴിലാളികൾ പറഞ്ഞു.