bbb

ചങ്ങനാശേരി : ഗ്രാമീണ വഴികളിലൂടെ മിനിബസുകൾ വരും. സർവീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളെ ടൗണുമായി ബന്ധപ്പെടുത്താനും, ലാഭകരമായ പുതിയ ബസ് റൂട്ടുകൾ നിശ്ചയിക്കാനും മോട്ടോർ വാഹന വകുപ്പ് ജനകീയ സദസ് വിളിച്ചുചേ‌ർത്തു. ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് അധികൃതർ സർവേ നടത്തിയത്. ഇതുവരെ ബസ് ഓടാത്ത റൂട്ടുകളിലും സർവീസ് നിന്നുപോയ റോഡുകളിലും പുതുതായി നിർമ്മിച്ച റോഡുകളിലും തുടങ്ങേണ്ട ബസ് റൂട്ടുകൾ ജനങ്ങൾക്ക് സ‍‍ർവേയിലൂടെ നിർദേശിക്കാം. ആവശ്യമെങ്കിൽ നിലവിലുള്ള റൂട്ടുകളിൽ പുനഃക്രമീകരണം നടത്തും. നഗരത്തിൽ പുതുതായി തുടങ്ങേണ്ട ബസ് റൂട്ടുകളുടെ വിവരങ്ങൾ kl33.mvd@kerala.gov.in എന്ന ഇമെയിൽ വഴി ജനങ്ങൾക്ക് നി‍ർദേശിക്കാമെന്ന് ചങ്ങനാശേരി ജോയിന്റ് ആർ.ടി.ഒ ഡി. ജയരാജ് അറിയിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചെയർപേഴ്‌സൺ ബീനാ ജോബി മുഖ്യ പ്രഭാഷണം നടത്തി.