തൊടുപുഴ: പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് മുതലക്കോടം ഫൊറോനയിലെ ഇടവകകളിൽ നിന്നും യുവദീപ്തി കെ.സി.വൈ.എം യുവജനങ്ങളുടെയും തൊടുപുഴ നഗരസഭയുടെയും നേതൃത്വത്തിൽ തൊടുപുഴ പുഴയോരം ബൈപ്പാസ് വൃത്തിയാക്കി ചെടികൾ നട്ടുപിടിപ്പിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. ജോൺ മുണ്ടക്കൽ, അസി. ഡയറക്ടർ ഫാദ.സിറിയക് മഞ്ഞകടമ്പിൽ,ആനിമേറ്റർ സി. റ്റെസ് മരിയ, പ്രസിഡന്റ് റോബിൻ ജെയിംസ് പൊട്ടനാനിക്കൽ, മറ്റ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.