sndp

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനും ചെമ്പകപ്പാറ ശാഖയും തേനി അരവിന്ദ് കണ്ണാശുപത്രിയും സംയുക്തമായി ചെമ്പകപ്പാറ എസ്.എൻ.ഡി.പി ഹാളിൽ നേത്ര ചികിത്സ ക്യാമ്പ് നടത്തി. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി അനീഷ് രാഘവൻ സ്വാഗതമാശംസിച്ചു. ശാഖാ പ്രസിഡന്റ് കെ.എസ്. മധു അദ്ധ്യക്ഷത വഹിച്ചു. തേനി അരവിന്ദ് ആശുപത്രിയിലെ ഡോക്ടർമാരായ ഡിഷിത, ജൂയി,​ കോർഡിനേറ്റർ ശക്തിവേൽ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ശാഖാ ഭരണസമിതി അംഗങ്ങൾ, വനിതാ സംഘം,​ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.