
കോട്ടയം: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഔഷധകഞ്ഞി വിതരണം നടന്നു. കുടുംബശ്രീ അംഗങ്ങൾ തയാറാക്കിയ വിവിധ നാടൻ വിഭവങ്ങൾ, പച്ചിലക്കറികൾ തുടങ്ങിയവയുടെ പ്രദർശനവും ഒരുക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഔഷധകഞ്ഞി വിതരണോദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ഷബീന നിസാർ അദ്ധ്യക്ഷത വഹിച്ചു.അതിരമ്പുഴ ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫീസർ ഡോ. എം.ശ്രീദേവി ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിമി സജി, പഞ്ചായത്ത്,കുടുംബശ്രീ അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി മിനി മാത്യു, സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ ബീന സണ്ണി,ജി.ആർ.സി കമ്മ്യൂണിറ്റി കൗൺസിലർ പുഷ്പ വിജയകുമാർ, കുടുംബശ്രീ ബ്ലോക്ക് പ്രോഗ്രാം മാനേജർ കവിത, മെമ്പർ സെക്രട്ടറി രമ്യ സൈമൺ, ഷൈനി റെജി തുടങ്ങിയവർ പങ്കെടുത്തു.