മുണ്ടക്കയം : മുണ്ടക്കയം കോസ് വേ പാലം വെള്ളിയാഴ്ച രാവിലെ 10ന് തുറന്നു നൽകും. അറ്റകുറ്റപ്പണികൾക്കായി പാലം അടച്ചിട്ടിരിക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസിന്റെ അദ്ധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ പാലം തുറന്നു നൽകും. കോസ് വേയ്ക്ക് സമാന്തരമായി വെള്ളപ്പൊക്കത്തെ പരമാവധി അതിജീവിക്കത്തക്ക വിധം ഉയരം കൂട്ടി പുതിയ പാലം നിർമ്മിക്കുന്നതിനുള്ള സർവേ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.