chandrashekaran

വൈക്കം: പാവപ്പെട്ടവർക്കും, തൊഴിലാളികൾക്കും, രോഗികൾക്കും എന്നും കൈത്താങ്ങായി നിന്ന് സഹായിച്ച ജനകീയ നേതാവായിരുന്നു മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെന്ന് ഐ.എൻ.റ്റി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ പറഞ്ഞു.
ഐ.എൻ.റ്റി.യു.സി ഉദയനാപുരം മണ്ഡലം കമ്മിറ്റി നടത്തിയ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ.എൻ.റ്റി.യു.സി സംസ്ഥാന നിർവാഹസമിതി അംഗം എം.വി മനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി ഉണ്ണി, പ്രീതാ രാജേഷ്, ജെയ്‌ജോൺ പേരയിൽ, പി.വി പ്രസാദ്, എം.എൻ ദിവാകരൻ നായർ, പി.ഡി ജോർജ്, കെ.ഡി ദേവരാജൻ, എം.ഡി സത്യൻ, ഹരികൃഷ്ണൻ, വി.ടി ജെയിംസ്, ഇടവട്ടം ജയകുമാർ എന്നിവർ പ്രസംഗിച്ചു.