വൈക്കം: മാലിന്യമുക്തം നവകേരളം 2.0 യുടെ ഭാഗമായുള്ള ഏകദിന ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള വെച്ചൂർ, തലയാഴം, ടി.വി പുരം, ഉദയനാപുരം, മറവന്തുരുത്ത്, ചെമ്പ് ഗ്രാമപഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ശില്പശാല നടത്തിയത്. കില ജില്ലാ ഫെസിലിറ്റേറ്റർ ബിന്ദു അജി വിശദീകരണം നടത്തി. കില ബ്ലോക്ക് കോർഡിനേറ്റർ രാജേന്ദ്ര പ്രസാദ്, ബ്ലോക്ക് ജനറൽ എക്‌സ്റ്റൻഷൻ ഓഫീസർ ഉണ്ണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.