ഉരുളികുന്നം: ശ്രീദയാനന്ദ എൽ.പി.സ്‌കൂൾ വിദ്യാർത്ഥികളുമായി അദ്ധ്യാപകർ സമീപ ഗ്രാമങ്ങളിലെ കാഴ്ചകൾ തേടി പഠനയാത്ര നടത്തി.
കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയാനും സ്വന്തം നാടിന്റെ പൈതൃകം അടുത്തറിയാനുമാണ് പഠനയാത്ര ഒരുക്കിയത്. മല്ലികശ്ശേരിയിലെ വയലിൽ മുന്നൂറുവർഷം മുൻപ് പണിത മേടയും സന്ദർശിച്ചു. മീനച്ചിൽ പഞ്ചായത്ത് മുൻ അംഗം സജീവ് പാറക്കടവിലിന്റെ പശുഫാമും വിദ്യാർത്ഥികൾ സന്ദർശിച്ചു. പ്രഥമാദ്ധ്യാപിക കവിത കെ.നായർ, അധ്യാപകരായ അർജുൻ പി.നായർ, എം.ആർ.അഞ്ജലി, പി.ടി.എ.പ്രസിഡന്റ് ദീപു ഉരുളികുന്നം തുടങ്ങിയവർ നേതൃത്വം നൽകി.