sajith

മണർകാട്: കാപ്പ ചുമത്തി യുവാവിനെ ജില്ലയിൽ നിന്നും പുറത്താക്കി. പൂവത്തുംമൂട് നാരകപ്പള്ളി കരോട്ട് സജിത്തിനെ (37) ആണ് കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ഒൻപത് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കോട്ടയം വെസ്റ്റ്, അയർക്കുന്നം, ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതക ശ്രമം, സർക്കാർ ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.