നാഗപ്പുഴ: എസ്.എൻ.ഡി.പി യോഗം നാഗപ്പുഴ ശാഖയുടെ വാർഷിക പൊതുയോഗവും ശാഖാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. തൊടുപുഴ യൂണിയൻ കൺവീനർ പി.ടി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ ശാഖാ സെക്രട്ടറി ഗിരിജ സുജാതൻ വരവ് ചെലവ് കണക്കുകളും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ബൈജു പൊൻപനാൽ (പ്രസിഡന്റ്), ഗിരിജാ സുജാതൻ (സെക്രട്ടറി), ഇ. ബിബിൻ (യൂണിയൻ പ്രതിനിധി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. തുടർന്ന് യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഗിരിജ ശിവന്റെ അദ്ധ്യക്ഷതയിൽ ശാഖാ വനിതാസംഘം ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.