മുതലക്കോടം: ജയ് ഹിന്ദ് ലൈബ്രറി നടത്തിവരുന്ന 23-ാമത് പ്രതിമാസ വീട്ടുമുറ്റ പുസ്തക ചർച്ചയ്ക്ക് തൊടുപുഴ കാഞ്ഞിരമറ്റത്ത് പോത്തൻപറമ്പിൽ പി.വി. കണ്ണൻ്റെ വീട്ടുമുറ്റം വേദിയായി. തൊടുപുഴ നഗരസഭയുടെ പ്രഥമ ചെയർമാൻ അഡ്വ. എൻ. ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ കൗൺസിലർ ജിതേഷ് ഇഞ്ചക്കാട്ട് പുസ്തകചർച്ച ഉദ്ഘാടനം ചെയ്തു. എസ്.കെ. പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥ എന്ന നോവൽ എഴുത്തുകാരനും പ്രഭാക്ഷകനുമായ കെ.ആർ. സോമരാജൻ അവതരിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് എ.പി. കാസിൻ, ജോയിന്റ് സെക്രട്ടറി ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു. പി.വി. കണ്ണൻ സ്വാഗതവും പി.സി. ആന്റണി നന്ദിയും പറഞ്ഞു.