കട്ടപ്പന: ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയുടെ ജില്ലാ യുവജന സംഗമവും യുവജനസഭ ജില്ലാ കമ്മറ്റി രൂപീകരണവും നടന്നു. കട്ടപ്പന മന്ദിരാസ് ബിൽഡിംഗിൽ ചേർന്ന യോഗം കേന്ദ്ര യുവജന സഭ ചെയർമാൻ രാജേഷ് സഹദേവൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലൊട്ടാകെ അഞ്ച് മണ്ഡലങ്ങളിലെ പ്രതിനിധികൾ സംഗമത്തിൽ അണിനിരന്നു. 'ശ്രീനാരായണ ധർമ്മം പ്രചരിപ്പിക്കുക, ശ്രീനാരായണ ഗുരുദേവ കൃതികളുടെ മാഹാത്മ്യം മാനവ രാശിക്ക് പകർന്നു നൽകുക' തുടങ്ങിയ സന്ദേശം ജില്ലയിലൊട്ടാകെ എത്തിക്കണമെന്നും വിവിധ കേന്ദ്രങ്ങളിൽ ലഹരി വിരുദ്ധ ക്യാമ്പയിനുകൾ നടത്തി ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ യുവജനസഭ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.