1200

കോട്ടയം: വയനാട് ദുരന്തത്തിനിരയായവർക്ക് സഹായഹസ്തവുമായി ജില്ലയും. ജില്ലാ ഭരണകൂടം, സന്നദ്ധസംഘടനകൾ, വിവിധ കൂട്ടായ്മകൾ തുടങ്ങിയവയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലും വാഹനങ്ങൾ പോകുന്ന റൂട്ടിലും കളക്ഷൻ സെന്ററുകൾ ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും ദുരിത മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കും സഹായം ഉറപ്പാക്കും.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആവശ്യസാധനങ്ങൾ സംഭരിക്കുന്നതിനായി കോട്ടയം ബസേലിയസ് കോളേജിൽ സ്വീകരണകേന്ദ്രം ആരംഭിച്ചതായി ജില്ലാ കളക്ടർ ജോൺ വി.സാമുവൽ അറിയിച്ചു. രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. വിവിധ സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലും അവശ്യസാധനങ്ങളുടെ ശേഖരണ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്.

കൺട്രോൾ റൂം
ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവർക്ക് കളക്ട്രേറ്റിലെ കൺട്രോൾ റൂമുമായി ബന്ധപ്പെടാം. കളക്ട്രേറ്റ് കൺട്രോൾ റൂം ഫോൺ: 9188610017, 9446562236.

ആവശ്യമുള്ള വസ്തുക്കൾ:

വസ്ത്രങ്ങൾ (ഉപയോഗിച്ച പഴയ വസ്ത്രങ്ങൾ സ്വീകരിക്കില്ല)
കമ്പിളി വസ്ത്രങ്ങൾ, പുതപ്പുകൾ,അടിവസ്ത്രങ്ങൾ,ടൗവലുകൾ
ചെരുപ്പുകൾ, പേസ്റ്റ്, ബ്രഷ്, ടംഗ് ക്ലീനർ, സോപ്പ്,മഗ്, ബക്കറ്റ്
ബെഡ്ഷീറ്റ്, പായ,സാനിറ്ററി പാഡ്‌സ്
അരി, പയർ പലവ്യഞ്ജനങ്ങൾ