koo

കൂട്ടിക്കൽ: 2021ലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരുതൽ നടപടിയുമായി കൂട്ടിക്കൽ പഞ്ചായത്ത്. അപകടസാധ്യത മുന്നിൽകണ്ട്

കൂട്ടിക്കൽ സെന്റ് ജോർജ് ഹൈസ്‌കൂളിലും ഏന്തയാർ ജെ.ജെ. മർഫി സ്‌കൂളിലും ക്യാമ്പ് തുടങ്ങുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

കൂട്ടിക്കൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ റവന്യു, പൊലീസ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് അടിയന്തര യോഗവും വിളിച്ചുചേർത്തു. മേഖലയിലെ പ്രധാന നദിയായ പുല്ലകയാറ്റിലെ ജലനിരപ്പ് താഴ്ന്ന് നിൽക്കുന്നത് ആശ്വാസകരമാണ്.
മണ്ണിടിച്ചിലും ഉരുളുപൊട്ടലുമടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സ്ഥിരം സംവിധാനമെന്ന നിലയിൽ കൂട്ടിക്കൽ പഞ്ചായത്തിന്റെ പരിധിയിൽ രണ്ട് ഷെൽട്ടർ ഹോമുകൾ തുടങ്ങുന്നതിന് സ്ഥലം വാങ്ങിയതായി പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അറിയിച്ചു.

ഷെൽട്ടർ ഹോമുകൾ

അടിയന്തര സാഹചര്യത്തിൽ ആളുകളെ മാറ്റിപാർപ്പിക്കാൻ ഇളങ്കാട്, തേൻപുഴ എന്നിവിടങ്ങളിലാണ് പഞ്ചായത്ത് ഷെൽട്ടർ ഹോമുകൾ ഒരുക്കുക. ടോയ്‌ലറ്റ് സൗകര്യം അടക്കമുള്ളവ ക്രമീകരിച്ചായിരിക്കും ഷെൽട്ടർ ഹോം നിർമ്മിക്കുക. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി.