kerala

കോട്ടയം: കാലവർഷക്കെടുതിയെ നേരിടാൻ ജില്ലാ പൊലീസ് സജ്ജമാണെന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്ക് പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലയിലെ എല്ലാ എസ്.എച്ച്.ഒമാർക്കും നിർദ്ദേശം കൊടുത്തു. കഴിഞ്ഞപ്രാവശ്യം വെള്ളപ്പൊക്കവും, മണ്ണിടിച്ചിലുമുണ്ടായ മേഖലകളുടെ പട്ടിക പൊലീസ് റവന്യൂ അധികാരികളുടെ സഹായത്തോടെ തയാറാക്കി. ഇവരെ മാറ്റിപ്പാർപ്പിക്കേണ്ട അവസ്ഥയുണ്ടായാൽ ആവശ്യമായ സ്ഥലം കണ്ടെത്താനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ജില്ലയിലെ മലയോര പ്രദേശങ്ങളും, താഴ്ന്ന പ്രദേശങ്ങളും തരംതിരിച്ച് ഇവിടെയുള്ള സ്റ്റേഷനുകളിലേക്ക് ആവശ്യമായ വാഹനങ്ങൾ, അസ്‌ക ലൈറ്റുകൾ, വടം, ടോർച്ചുകൾ, ലൈഫ് ജാക്കറ്റുകൾ, ജനറേറ്റുകൾ മറ്റു രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ എല്ലാം സജ്ജമാക്കിയിട്ടുണ്ട്.