kanchiyar

കട്ടപ്പന :കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഒന്ന് രണ്ട് പതിനാറ് വാർഡുകളിൽ ഉള്ള പൊതു വിഭാഗക്കാരായ 19 കുടുംബങ്ങളുടെ ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള വീട് നിർമ്മാണം മുടങ്ങി. വീട് നിർമ്മിക്കുന്നതിനായി ലൈവ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 19 കുടുംബങ്ങൾക്ക് ആദ്യഗഡു നൽകിയിരുന്നു. എന്നാൽ വനം വകുപ്പിൽ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർഗഡുക്കൾ അനുവദിക്കാൻ കഴിഞ്ഞില്ല. പൊതു വിഭാഗക്കാർക്ക് ആദിവാസി മേഖലയിൽ ഭവന നിർമ്മാണ ആനുകൂല്യം നൽകുന്നത് തടയണമെന്ന് കാണിച്ച് കട്ടപ്പന ട്രൈബൽ ഓഫീസർക്ക് പരാതിയും ലഭിച്ചിരുന്നു. പ്രശ്നപരിഹാരത്തിനാണ് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ ഗുണഭോക്താക്കളുടെയും വിവിധ രാഷ്ട്രീയ സാമൂഹ്യ മത സംഘടനകളുടെയും രാജാവിന്റെയും ആഭിമുഖ്യത്തിൽ യോഗം വിളിച്ചുചേർത്തത്.