aladi

കട്ടപ്പന :മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി വീതി കൂട്ടിയതിനെ തുടർന്ന് ആലടിയിൽ മണ്ണിടിഞ്ഞ് കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ ഗതാഗതം നിലച്ചു. ഇന്നലെ രാവിലെ 11 നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുടർന്ന് സംസ്ഥാന പാതയിൽ പരപ്പിനും ആലടിക്കും ഇടയിൽ ഗതാഗതം നിരോധിച്ചു. മേരികുളം - കൂരാമ്പാറ- ആലടി റൂട്ടിലാണ് വാഹനങ്ങൾ വഴി തിരിച്ചുവിട്ടത്. ഇപ്പോൾ മണ്ണിടിഞ്ഞ സ്ഥലത്ത് രണ്ടാഴ്ച മുൻപ് റോഡിന്റെ സംരക്ഷണ ഭിത്തി തകർന്ന് ഗതാഗതം നിരോധിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഗതാഗതം പുനരാരംഭിച്ചത്.