ലണ്ടൻ: പാർലമെന്റ് അംഗമായി ഭഗവദ്ഗീതയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭാര്യ അക്ഷത മൂർത്തിക്കൊപ്പം ലണ്ടനിലെ ബാപ്‌സ് സ്വാമിനാരായൺ ക്ഷേത്രം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ഫലമെന്താകും എന്ന് ആലോചിച്ച് വിഷമിക്കാതെ കടമകൾ നിർവഹിക്കാനാണ് നമ്മുടെ വിശ്വാസം നമ്മെ പഠിപ്പിക്കുന്നത്. എന്റെ മാതാപിതാക്കളും ഇതുതന്നെയാണ് എന്നെ പഠിപ്പിച്ചത്. ഞാൻ ജീവിതം നയിക്കുന്നതും അങ്ങനെ തന്നെ. എന്റെ മക്കളിലേക്കും ഇത് പകരാൻ ഞാൻ ആഗ്രഹിക്കുന്നു. പൊതുസേവനത്തോടുള്ള തന്റെ സമീപനത്തെ നയിക്കുന്നത് ധർമ്മമാണെന്നും വിശ്വാസികളെ അഭിസംബോധന ചെയ്യവെ ഋഷി പറഞ്ഞു. ജൂലായ് 4നാണ് യു.കെയിൽ പൊതുതിരഞ്ഞെടുപ്പ്. ഋഷിയുടെ നേതൃത്വത്തിലെ കൺസർവേറ്റീവ് പാർട്ടി പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് മുന്നിൽ പരാജയപ്പെട്ടേക്കുമെന്നാണ് സർവേ ഫലങ്ങൾ.