ന്യൂഡൽഹി: അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിൽ 200 ലധികം ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ച് വിടുകയും സമയം പുനഃക്രമീകരിക്കുകയും ചെയ്തെന്ന് റെയിൽവേ. സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ഖരഗ്‌പൂർ ഡിവിഷനിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ജൂൺ 29 മുതൽ ജൂലെെ ആറ് വരെ നിരവധി ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. ചില ട്രെയിനുകൾ വഴിതിരിച്ച് വിടുമെന്നും റെയിൽവേ അറിയിച്ചു.
'ഖരഗ്‌പൂർ ഡിവിഷനിലെ ആൻഡുൽ സ്റ്റേഷനിൽ പ്രീ നോൺ- ഇന്റർലോക്കിംഗ്, നോൺ - ഇന്റർലോക്ക് ജോലികൾ (29.06.2024 മുതൽ 6.07.2024 വരെ ) നടക്കുന്നതിനാൽ ആൻഡുൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകൾ റദ്ദാക്കുന്നു', റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
റദ്ദാക്കിയ ട്രെയിനുകൾ
ജൂൺ 30 മുതൽ ജൂലൈ 2 വരെ
12857/12858 ഹൗറ-ദിഘ-ഹൗറ താമ്രലിപ്ത എക്സ്പ്രസ്.
12021/12022 ഹൗറ-ബാർബിൽ-ഹൗറ ജൻ ശതാബ്ദി എക്സ്പ്രസ്.
12883/12884 സന്ത്രഗാച്ചി-പുരുലിയ-ഹൗറ എക്സ്പ്രസ്
ജൂലായ് അഞ്ച്
ഹൗറ-ചക്രധർപൂർ/ ബൊക്കാറോ സ്റ്റീൽ സിറ്റി എക്സ്പ്രസ് (18011/18013).
ജഗദൽപൂർ-ഹൗറ സമലേശ്വരി എക്സ്പ്രസ്.
ജൂലായ് ആറ്
ചക്രധർപൂർ/ ബൊക്കാറോ സ്റ്റീൽ സിറ്റി-ഹൗറ എക്സ്പ്രസ് (18012/18014).
ഹൗറ-ജഗദൽപൂർ സമലേശ്വരി എക്സ്പ്രസ്.
സംബൽപൂർ-ഷാലിമാർ എക്സ്പ്രസ്.
വഴിതിരിച്ച് വിടുന്നവ
12508 സിൽചാർ-തിരുവനന്തപുരം എക്സ്പ്രസ് - ജൂലായ് നാല്.
22504 ദിബ്രുഗഡ്-കന്യാകുമാരി എക്സ്പ്രസ് - ജൂൺ 29, 30, ജൂലായ് രണ്ട്, ജൂലായ് നാല്.
22502 ന്യൂ ടിൻസുകിയ-എസ്എംവിടി ബംഗളൂരു എക്സ്പ്രസ്.
12510 ഗുവാഹത്തി-എസ്എംവിടി ബംഗളൂരു എക്സ്പ്രസ് - ജൂൺ 30, ജൂലായ് ഒന്ന്.
12516 സിൽചാർ-കോയമ്പത്തൂർ എക്സ്പ്രസ് - ജൂലായ് രണ്ട്.
ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചവ
ജൂലായ് ഒന്നിന് യാത്ര തിരിക്കുന്ന 18616 ഹാതിയ-ഹൗറ എക്സ്പ്രസ് 22.30-ന് ഹാതിയയിൽ നിന്ന് പുറപ്പെടും.
ജൂലായ് അഞ്ചിന് യാത്ര തിരിക്കുന്ന 18616 ഹാതിയ-ഹൗറ എക്സ്പ്രസ് 23.30-ന് ഹാതിയയിൽ നിന്ന് പുറപ്പെടും.
18014/18012 ബൊക്കാറോ സ്റ്റീൽ സിറ്റി/ചക്രധർപൂർ-ഹൗറ എക്സ്പ്രസ് ജൂലായ് രണ്ടിന് യാത്ര തിരിക്കുന്ന ബൊക്കാറോ സ്റ്റീൽ സിറ്റിയിൽ നിന്ന് 22.00 മണിക്കൂർ/ചക്രധർപൂരിൽ നിന്ന് 20.35-ന് പുറപ്പെടും.
12510 ഗുവാഹത്തി-എസ്എംവിടി ബംഗളൂരു എക്സ്പ്രസ്, ജൂൺ 30, ജൂലായ് ഒന്ന് തീയതികളിൽ യാത്ര തിരിക്കും.
12516 സിൽചാർ-കോയമ്പത്തൂർ എക്സ്പ്രസ്, ജൂലായ് രണ്ട് യാത്ര തിരിക്കും.
38051 ജൂൺ 30-ന് ആരംഭിക്കുന്ന ഹൗറ-ഹാൽദിയ പ്രാദേശിക യാത്ര 06.00 മണിക്ക് ഹൗറയിൽ നിന്ന് പുറപ്പെടും.
38051 ജൂലായ് ഒന്നിന് ആരംഭിക്കുന്ന ഹൗറ-ഹാൽദിയ പ്രാദേശിക യാത്ര 06.45-ന് ഹൗറയിൽ നിന്ന് പുറപ്പെടും.
12262 ഹൗറ-സിഎസ്എംടി മുംബയ് തുരന്തോ എക്‌സ്പ്രസ് ജൂലായ് ഒന്നിന് യാത്ര ആരംഭിക്കും. ഹൗറയിൽ നിന്ന് 07.00 മണിക്ക് പുറപ്പെടും.
22895 ജൂലായ് ഒന്നിന് യാത്ര ആരംഭിക്കുന്ന ഹൗറ-പുരി വന്ദേ ഭാരത് എക്സ്പ്രസ് യാത്ര 07.10 മണിക്ക് ഹൗറയിൽ നിന്ന് പുറപ്പെടും.
12222 ഹൗറ-പുണെ തുരന്തോ എക്സ്പ്രസ് ജൂലൈ ആറിന് യാത്ര ആരംഭിക്കുന്ന ഹൗറയിൽ നിന്ന് 07.30 മണിക്ക് പുറപ്പെടും.
22895 ജൂലൈ ആറിന് ആരംഭിക്കുന്ന ഹൗറ-പുരി വന്ദേ ഭാരത് എക്സ്പ്രസ് യാത്ര 07.40 മണിക്ക് ഹൗറയിൽ നിന്ന് പുറപ്പെടും.
കൂടാതെ ജൂലായ് ആറിന് ഖരഗ്‌പൂരിലൂടെ കടന്നുപോകുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കാനും വഴിതിരിച്ച് വിടാനും സാദ്ധ്യതയുണ്ട്. ഭദ്രക്-ഹൗറ-ഭദ്രക് ബാഗജാതിൻ എക്സ്പ്രസ് (ട്രെയിൻ നമ്പറുകൾ 18044/18043), അദ്ര-ഹൗറ-ആദ്ര റാണി ശിരോമണി എക്സ്പ്രസ് (ട്രെയിൻ നമ്പറുകൾ 18004/18003), ഭഞ്ജ്പൂർ-ഷാലിമാർ-ഭഞ്ജ്പൂർ സ്പെഷ്യൽ (ട്രെയിൻ08008/08007) എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ ദിവസങ്ങളിൽ ട്രെയിനിൽ യാത്ര ചെയ്യുന്നവർ സമയം റെയിൽവേയുടെ ഓൺലെെൻ പ്ലാറ്റ്‌ഫോമിൽ പരിശോധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.