meta-ai

വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക്, മെസഞ്ചർ ആപ്പുകളിൽ മെറ്റ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് മെറ്റ എഐ. ആപ്പുകളിൽ കാണുന്ന നീല വളയത്തിൽ ടച്ച് ചെയ്താൽ ഉപഭോക്താക്കളെ പുതിയൊരു ചാറ്റ് ബോക്‌സിലേയ്ക്ക് നയിക്കും. ഇവിടെ ഗൂഗിൾ പോലുള്ള സേർച്ച് എഞ്ചിനുകളോട് ചോദിക്കുന്നതുപോലെ എന്തിനെക്കുറിച്ചും ഉപഭോക്താക്കൾക്ക് ചോദിക്കാം. സെക്കന്റുകൾക്കുള്ളിൽ ഉത്തരം ലഭിക്കും. കഴിഞ്ഞ ദിവസങ്ങളിലായി ഈ ചാറ്റ്‌ബോക്‌സിലാണ് ലോകത്തെ 90 ശതമാനം സോഷ്യൽ മീഡിയ ഉപഭോക്താക്കളും. എന്താണ് മെറ്റ എഐയോട് ആളുകൾ ഏറ്റവും കൂടുതൽ ചോദിച്ചത് എന്നറിയാമോ?

  1. എന്താണ് നിങ്ങളുടെ പേര്. ഒരു വ്യക്തിയെ ആദ്യമായി പരിചയപ്പെടുമ്പോൾ ഏതൊരാളും ചോദിക്കുന്ന ആദ്യത്തെ ചോദ്യമാണിത്. ഏറ്റവും കൂടുതൽ പേർ മെറ്റയോട് ചോദിച്ചതും ഇതുതന്നെയാണ്.
  2. നിങ്ങൾക്ക് എന്താണ് ചെയ്യാൻ സാധിക്കുന്നത്?
  3. നിങ്ങൾക്ക് സുഖമാണോ?
  4. ഇന്നത്തെ കാലാവസ്ഥ എന്താണ്?
  5. ഒരു തമാശ പറയുമോ?
  6. എനിക്കുവേണ്ടി ഒരു കഥയോ കവിതയോ പാട്ടോ എഴുതുമോ?
  7. ഈ ആർട്ടിക്കിൾ ചുരുക്കിയെഴുതി തരാമോ?
  8. ഇത് വിവർത്തനം ചെയ്യാമോ?
  9. ഒരു കണക്ക് ചോദ്യത്തിന് ഉത്തരം കണ്ടെത്തുമോ?
  10. ഒരു പാചകകുറിപ്പ് നൽകാമോ? എന്നീ പത്ത് ചോദ്യങ്ങളാണ് അടുത്ത ദിവസങ്ങളിലായി മെറ്റയോട് കൂടുതലായി ചോദിക്കപ്പെട്ടത്.

ഓരോ പ്ലാറ്റ്‌ഫോമിലേക്കും പ്രത്യേകമായാണ് മെറ്റ എഐ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്. മെറ്റ പ്ലാറ്റ്‌ഫോംസിന്റെ പുതിയ ലാർജ് ലാംഗ്വേജ് മോഡലായ ലാമ 3 അടിസ്ഥാനമാക്കിയുള്ളതാണിത്. meta.ai എന്ന യുആർഎൽ വഴി എഐ ചാറ്റ്‌ബോട്ട് നേരിട്ട് ഉപയോഗിക്കുകയും ചെയ്യാം.