job-offer

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റ‌ഡ് തങ്ങളുടെ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്‌തികകളിലെ നിയമനത്തിന് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. സ്‌പെഷ്യലിസ്റ്റ് ഡോക്‌ടർമാരുടെ തസ്‌തികകളിലേക്കാണ് നിയമം. വാക്-ഇൻ-ഇന്റർവ്യൂ വഴിയാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് രോഗികളെ സന്ദർശിക്കുന്നതിന്റെ സമയത്തിന് അനുസരിച്ചാണ് ശമ്പളം ലഭിക്കുന്നത്.

റേഡിയോളജിസ്റ്റ്, കാർഡിയോളജിസ്റ്റ്, ഡെർമറ്റോളജിസ്റ്റ് തസ്‌തികകളിലേക്കാണ് നിയമനം നടക്കുന്നത്. റേഡിയോളജിസ്റ്റ് തസ്‌തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് എംഡി/ ഡിഎൻബി റേഡിയോളജി യോഗ്യതയും പോസ്റ്റ് ഗ്രാജുവേഷന് ശേഷം രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

കാർഡിയോളജിസ്റ്റ് തസ്‌തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് ഡിഎം/ ഡിഎൻബി കാർഡിയോളജി യോഗ്യതയും പോസ്റ്റ് ഗ്രാജുവേഷന് ശേഷം രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ഡെർമറ്റോളജിസ്റ്റ് തസ്‌തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് എംഡി/ ഡിവിഡിഎൽ ഡെർമറ്റോളജി യോഗ്യതയും പോസ്റ്റ് ഗ്രാജുവേഷന് ശേഷം രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

റേഡിയോളജിസ്റ്റ്, കാർഡിയോളജിസ്റ്റ് തസ്‌തികയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് മണിക്കൂർ സന്ദർശനത്തിന് 6000 രൂപയും ഡെർമറ്റോളജി തസ്‌തികയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നവ‌ർക്ക് രണ്ട് മണിക്കൂർ സന്ദർശനത്തിന് 4500 രൂപയും ലഭിക്കും.

താത്‌പര്യമുള്ളവർ ജൂലായ് ഒൻപതിന് രാവിലെ 10 മണിമുതൽ നാലുമണിവരെ ബീഹാറിലെ ബറൗണി റിഫൈനറി ഹോസ്പിറ്റല്‍, ബെഗുസാരായി - 851117 ൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖത്തിൽ പങ്കെടുക്കുന്നവർക്ക് ടിഎ/ഡിഎ എന്നിവ ലഭിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് www.iocl.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.