vacancy

യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മിഷൻ രാജ്യത്തെ കോളേജുകളിൽ വർഷത്തിൽ രണ്ടു തവണ ബിരുദ പ്രവേശനം നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. ആഗോള വിദ്യാഭ്യാസ സമ്പ്രദായം ലക്ഷ്യമിട്ടാണ് ഈ പരിഷ്‌കാരം. ഇത് വിദ്യാർത്ഥികൾക്ക് ഗുണകരമാകും. ആറുമാസത്തിലൊരിക്കൽ ബിരുദ പ്രവേശനം നടക്കും. വിദേശ സർവകലാശാലകളിൽ ആഗസ്റ്റിലും, ജനുവരി- ഫെബ്രുവരി മാസങ്ങളിലുമാണ് സെമസ്റ്റർ തുടങ്ങുന്നത്. സെമസ്റ്റർ ലക്ഷ്യമിട്ട് വിദ്യാർത്ഥികൾക്ക് അഡ്മിഷൻ പ്ലാൻ ചെയ്യാനുള്ള അവസരം ലഭിക്കും. പ്ലസ്‌ടു വിനുശേഷം വിദ്യാർത്ഥികൾക്ക് സ്‌കിൽ വികസന കോഴ്‌സുകൾ, ആറുമാസത്തെ ഹ്രസ്വകാല കോഴ്‌സുകൾ എന്നിവ പൂർത്തിയാക്കി രണ്ടാമത്തെ സെമസ്റ്ററിൽ ചേരാം. വിദ്യാർത്ഥികൾക്ക് പ്ലസ് ടു പരീക്ഷയിൽ ചില വിഷയങ്ങൾക്ക് പരീക്ഷയെഴുതി റിസൾട്ട് മെച്ചപ്പെടുത്താനുള്ള അവസരവും ലഭിക്കും. മാത്രമല്ല, കൂടുതൽ വിദ്യാർത്ഥികൾക്ക് രാജ്യത്ത് പഠിക്കാനുള്ള അവസരം ലഭിക്കും. വർഷം രണ്ടു തവണ നടക്കുന്ന അഡ്മിഷൻ വിലയിരുത്തി വിദേശ സർവകലാശാലകളിൽ പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികളെ രാജ്യത്തുതന്നെ പിടിച്ചു നിറുത്താനും ഇതിലൂടെ സാധിക്കും.

ദേശീയ വിദ്യാഭ്യാസ നയത്തിൽ വിദേശ സർവകലാശാലകളുമായി ചേർന്നുള്ള ട്വിന്നിംഗ്, ജോയിന്റ്, ഡ്യുവൽ ബിരുദ പ്രോഗ്രാമുകൾക്ക് ഊന്നൽ നൽകുന്നുണ്ട്. ഇതിനായി വിദേശ- ഇന്ത്യൻ സർവകലാശാലകളുടെ ക്രെഡിറ്റ് മാപ്പിംഗ്പ്രക്രിയ എളുപ്പത്തിലാക്കാൻ ഇതിലൂടെ സാധിക്കും.

അദ്ധ്യാപക റിക്രൂട്ട്മെന്റ് വർദ്ധിക്കും

കോളേജുകളുടെ താത്പര്യമനുസരിച്ച് മാത്രമേ പുതിയ രീതി നടപ്പിലാക്കൂ. ഭൗതിക സൗകര്യങ്ങൾ കൂടുതലായി വേണ്ടി വരുന്നതിനാൽ കോളേജുകൾക്ക് പുതിയ രീതിയിലേക്ക് മാറാൻ കൂടുതൽ സമയം വേണ്ടിവരും. കോഴ്‌സിന്റെ കാലയളവനുസരിച്ച് വിദ്യാർത്ഥികൾക്ക് ബിരുദാനന്തര പ്രോഗ്രാം ഫലപ്രദമായി പ്ലാൻ ചെയ്യാനും പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കാനും സാധിക്കും.

കൂടുതൽ അദ്ധ്യാപകരുടെ ആവശ്യകത വരുന്നതിനാൽ, അദ്ധ്യാപക റിക്രൂട്ട്മെന്റും വർദ്ധിക്കും. കോളേജുകളുടെ ആഭ്യന്തര വരുമാനവും വർദ്ധിക്കാനിടവരും. ബിരുദ, ബിരുദാനന്തര തലത്തിൽ ഈ രീതി സുസ്ഥിരമായി നടപ്പിലാക്കാനുള്ള വ്യക്തമായ പ്ലാനിംഗ് ആവശ്യമാണ്. പരീക്ഷാഫലം വേഗത്തിൽ പ്രസിദ്ധീകരിക്കുകയും വേണം.

നീ​റ്റ് ​പി.​ജി​ ​പ​രീ​ക്ഷാ​ ​തീ​യ​തി​ ​ഇ​ന്ന് ​പ്ര​ഖ്യാ​പി​ച്ചേ​ക്കും

ന്യൂ​ഡ​ൽ​ഹി​:​ ​മാ​റ്റി​വ​ച്ച​ ​നീ​റ്റ് ​പി.​ജി​ ​പ​രീ​ക്ഷ​യു​ടെ​ ​പു​തു​ക്കി​യ​ ​തീ​യ​തി​ ​നാ​ഷ​ണ​ൽ​ ​ബോ​ർ​ഡ് ​ഒ​ഫ് ​എ​ക്സാ​മി​നേ​ഷ​ൻ​സ് ​ഇ​ന്ന് ​പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്ന് ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ധ​ർ​മേ​ന്ദ്ര​ ​പ്ര​ധാ​ൻ​ ​അ​റി​യി​ച്ചു.​ ​വി​വി​ധ​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ​ക​ഴി​ഞ്ഞ​യാ​ഴ്ച​ ​ന​ട​ത്താ​നി​രു​ന്നു​ ​നീ​റ്റ് ​പി.​ജി​ ​പ​രീ​ക്ഷ​ ​മാ​റ്റി​വ​ച്ച​ത്.

​ ​നീ​റ്റ് ​യു.​ജി​ ​പു​നഃ​പ​രീ​ക്ഷാ​ ​ഉ​ത്ത​ര​ ​സൂ​ചിക
ന്യൂ​ഡ​ൽ​ഹി​:​ ​ഗ്രേ​സ് ​മാ​ർ​ക്ക് ​വി​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് ​ന​ട​ത്തി​യ​ ​നീ​റ്റ് ​യു.​ജി​ ​പു​നഃ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​സൂ​ചി​ക​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ 1563​ ​പേ​രാ​ണ് ​പു​നഃ​പ​രീ​ക്ഷ​ ​എ​ഴു​തി​യ​ത്.​ ​വെ​ബ്സൈ​റ്റ്:​ ​n​e​e​t.​n​t​a.​n​i​c.​i​n.