hp-gas

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വില പൊതുമേഖല എണ്ണ കമ്പനികൾ വീണ്ടും കുറച്ചു. ആഗോള വിപണിയിലെ ചലനങ്ങളുടെ ചുവടുപിടിച്ചാണ് 19 കിലോഗ്രാം എൽ.പി.ജി സിലണ്ടറുകളുടെ വില ഇന്നലെ 30 രൂപ കുറച്ചത്. ഇൻഡേൻ സിലിണ്ടറുകൾക്ക് കൊച്ചിയിൽ 1,720 രൂപയാണ് പുതിയ വില. ജൂൺ ഒന്നിന് കമ്പനികൾ സിലിണ്ടർ വില 69.5 രൂപയും മേയ് ഒന്നിന് 19 രൂപയും കുറച്ചിരുന്നു. അതേസമയം ഗാർഹിക ഉപഭോക്താക്കളുടെ പാചക വാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടാകില്ല.