തിരുവനന്തപുരം: കാർഷിക മേഖലയിലേക്ക് കൂടുതൽ നിക്ഷേപം ലഭ്യമാക്കി കാർഷിക മേഖല ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികൾ സഹകരണ ബാങ്കുകളിലൂടെ നടപ്പിലാക്കി വരുന്നുണ്ടന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിയമസഭയെ അറിയിച്ചു.കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ധനസഹായ പദ്ധതിയായ കാർഷിക അടിസ്ഥാന സൗകര്യ വികസന |നിധി (അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്റ്റർ ഫണ്ട്) പദ്ധതി പ്രയോജനപ്പെടുത്തി കേരളത്തിൽ നിന്നും നാളിതുവരെ 80.11 കോടി രൂപയുടെ വായ്‌പകൾ സഹകരണ മേഖലയിലൂടെ വിതരണം ചെയ്തിട്ടുണ്ട്.
ഈ പദ്ധതി പ്രകാരം രണ്ട് കോടി രൂപ വരെ മൂന്ന് ശതമാനം പലിശ ഇളവ് ലഭിക്കുന്നതും രണ്ട് വർഷം മൊറട്ടോറിയം ഉൾപ്പെടെ ഏഴ് വർഷം കാലാവധി ലഭിക്കുന്നതും സംസ്ഥാന സർക്കാരുകളുടെ വിവിധ പദ്ധതികളുടെയും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.കേരളത്തിൽ നബാർഡിൻ്റെ സഹായത്തോടെ കുഞ്ഞ പലിശ നിരക്കിൽ നടപ്പിലാക്കി വരുന്ന PACS as MSC എന്ന പദ്ധതിയെ അഗ്രിക്കൾച്ചർ ഇൻഫ്രാസ്ട്രക്ടർ ഫണ്ട് പദ്ധതിയിൽ ലിങ്ക് ചെയ്ത് 3% പലിശ സബ് സിഡിയോട് കൂടി ലഭ്യമാക്കി 1% പലിശ നിരക്കിൽ 2 കോടി രൂപ വരെ പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾക്ക് വായ്പ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. കൃഷി വകുപ്പാണ് ഈ പദ്ധതിയുടെ നോഡൽ ഏജൻസിയെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാരിന്റെ കാലത്ത് സഹകരണബാങ്കുകൾ അനുവദിച്ച വായ്പയുടെ 19.50 ശതമാനം കാർഷിക വികസനവായ്പയായി അനുവദിച്ചിട്ടുണ്ട്.ഡോ: എം.കെ മുനീർ, കെ.പി.എ മജീദ്, പി.കെ ബഷീർ എം. രാജഗോപാൽ എന്നിവരുടെ ചോദ്യങ്ങൾക്ക് ഉത്തരമായിട്ടാണ് മന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്.