dk

ബംഗളൂരു: കഴിഞ്ഞ ഐ.പി.എൽ സീസണോടെ ക്രിക്കറ്റിൽ നിന്ന് വിരമിച്ച വിക്കറ്റ് കീപ്പർ ബാറ്റർ ദിനേഷ് കാർത്തിക്ക് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ബാറ്റിംഗ് കോച്ചും മെന്ററുമായി നിയമിതനായി. 2022ലെ മെഗാ ലേലത്തിലൂടെ ആർ.സി.ബിയിൽ എത്തിയ ഡി.കെ കഴിഞ്ഞ സീസൺ വരെ ടീമിലെ അവിഭാജ്യ ഘടകമായിരുന്നു. 2015 സീസണിലും ഡി.കെ ആർ.സി.ബിക്കായി കളിച്ചിരുന്നു. 2024 സീസണിൽ 13 ഇന്നിംഗ്സുകളിൽ നിന്ന് 187.35 സ്‌ട്രൈക്ക് റേറ്റിൽ കാർത്തിക്ക് 326 റൺസ് നേടിയിരുന്നു.