കൊച്ചി: പ്രചാരത്തിലുണ്ടായിരുന്ന രണ്ടായിരം നോട്ടിന്റെ 97.87 ശതമാനവും ബാങ്കിംഗ് സിസ്റ്റത്തിലേക്ക് തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. 2013 മേയിൽ നോട്ട് പിൻവലിക്കുമ്പോൾ 3.56 ലക്ഷം രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുകളാണ് ജനങ്ങളുടെ കൈവശമുണ്ടായിരുന്നത്. ഇനി 7,581 കോടി രൂപയുടെ രണ്ടായിരം നോട്ടുകളാണ് തിരിച്ചെത്താനുള്ളത്. റിസർവ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളിൽ രണ്ടായിരത്തിന്റെ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ട്. ഇന്ത്യ പോസ്റ്റിലൂടെ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടുത്തി പൊതുജനങ്ങൾക്ക് രണ്ടായിരത്തിന്റെ നോട്ടുകൾ ഇനിയും റിസർവ് ബാങ്കിന്റെ ഇഷ്യു ഓഫീസുകളിലേക്ക് അയച്ചുകൊടുക്കാനും അവസരമുണ്ട്.