കൊച്ചി: കത്തോലിക്ക കോൺഗ്രസ് ആഗോളസമിതിയുടെ 2024-27 വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും നേതൃസമ്മേളനവും നാളെ (ബുധൻ) ഉച്ചകഴിഞ്ഞ് 2.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും.
സമ്മേളനം സിറോമലബാർസഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷതവഹിക്കും. ബിഷപ്പ് റെമിജിയൂസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തും. ജോസ് പുളിക്കൽ, സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും.