ജക്കാ‌ർത്ത: ഏഷ്യ ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് മത്സരത്തിനിടെ 17കാരനായ ചൈനീസ് താരം ഷാംഗ് ഷിജി കുഴ|ഞ്ഞുവീണ് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം

ഇന്തോനേഷ്യയിലെ യോഗ്യകാർട്ടയിൽ ജപ്പാന്റെ കസുമകവാനൊയ്ക്ക് എതിരായ പുരുഷ സിംഗിൾസ് മത്സരത്തിനിടെയാണ് ഷാംഗ് ഷിജി കുഴഞ്ഞുവീണത്. ആദ്യഗെയിമിനിടെയാണ് സംഭവം. ഉടൻ പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിൽ അടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.