ഹരാരെ: ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങൾ ഉൾപ്പെട്ട ട്വന്റി-20 പരമ്പരയ്ക്കുള്ള സിംബാബവെ ടീമിനെ പ്രഖ്യാപിച്ചു. സിക്കന്തർ റാസ നയിക്കുന്ന ടീമിൽ ബബെൽജിയത്തിൽ ജനിച്ച ആന്റിം നഖ്‌വിയേയും ഉൾപ്പെടുത്തി. പൗരത്വം സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങൾ നഖ്‌വിയുടെ കാര്യത്തിൽ നിലനിന്നിരുന്നെങ്കിലും ഒടുവിൽ കാര്യങ്ങൾ താരത്തിന് അനുകൂലമായി. ബ്രസ്സൽസിൽ ജനിച്ച നഖ്‌വിയുടെ മാതാപിതാക്കൾ പാകിസ്ഥാൻ സ്വദേശികളാണ്. പിന്നീട് നഖ്‌വിയുടെ കുടുംബം ഓസ്ട്രേലിയയിലേക്ക് കുടിയേറിയിരുന്നു. ഇത്തവണത്തെ ട്വന്റി-20 ലോകകപ്പിന് യോഗയത ലഭിക്കാതിരുന്ന സിംബാബ്‌വെ പുതിയ കോച്ച് ജസ്റ്റിൻ സമ്മോൺസിന്റെ ശിക്ഷണത്തിൽ തിരിച്ചുവരിവിനുള്ല ശ്രമത്തിലാണ്. യുവതാരങ്ങളാണ് ടീമിൽ ഭൂരിഭാഗവും. ശനിയാഴ്ചയാണ് പരമ്പരയിലെ ആദ്യ മത്സരം.