ഓണത്തിന് വിലക്കയറ്റം പിടിച്ചു നിറുത്താനുള്ള നടപടിയുമായി ഭക്ഷ്യവകുപ്പ്. സപ്‌ളൈകോയ്ക്ക് അടിയന്തരമായി 700 കോടി അനുവദിക്കണം എന്നാവശ്യപ്പെട്ട് ധനവകുപ്പിന് കത്തു നൽകും. 500 കോടി സപ്ലൈകോയ്ക്ക് സാധനം എത്തിക്കുന്ന വിതരണക്കാരുടെ കുടിശിക തീർക്കാനും 200 കോടി നെല്ല് സംഭരിച്ച വകയിൽ കർഷകർക്ക് നൽകാനും.