ലണ്ടൻ: വിംബിൾഡൺ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റിന്റെ ആദ്യദിനം പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരസ് ഒന്നാം റൗണ്ടിൽ എസ്റ്റോണിയൻ താരം മാർക് ലജാലിനെ കീഴടക്കി.നേരിട്ടുള്ള സെറ്റുകളിൽ 7-6,7-5,6-2നായിരുന്നു അൽകാരാസിന്റെ ജയം. മൂന്ന് സെറ്റിനുള്ളിൽ ജയിച്ചെങ്കിലും ആദ്യ രണ്ട് സെറ്റുകളിലും മാർകിന്റെ കടുത്ത വെല്ലുവിളിയായിരുന്നു അൽകാരാസിന് നേരിടേണ്ടി വന്നത്. ഡാനിൽ മെദ്‌വദേവ്, കാസ്പർ റൂഡ്, സ്റ്റാൻ വാവ്‌റിങ്ക തുടങ്ങിയവരും രണ്ടാം റൗണ്ടിൽ കടന്നു. വനിതകളിൽ നവോമി ഒസാക്ക, അനസ്താസിയ പൗവലച്ചെങ്കോ എന്നിവരും രണ്ടാം റൗണ്ടിലെത്തി.
സബലെങ്ക പിന്മാറി
അതേസമയം തോളിലെ പരിക്കിനെത്തുടർന്ന് ബെലറൂസ് താരം ആര്യാന സബലെങ്ക വിംബിൾഡണിൽ നിന്ന പിന്മാറി. നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനും ലോക മൂന്നാം നമ്പർ താരവുമായ സബലെങ്ക കഴിഞ്ഞതവണ വിംബിൾഡണിൽ സെമി ഫൈനലിൽ എത്തിയിരുന്നു.
ലൈവ്
സ്റ്റാർ സ്പോർട്സിലും ഹോട്ട്സ്റ്റാറിലും