sebex

പോർമുനകളുടെയും ബോംബുകളുടെയും മാരകശേഷി ഇരട്ടിയാക്കാൻ കഴിയുന്ന പുതിയ സ്ഫോടക വസ്തു വികസിപ്പിച്ചെടുത്ത് ഇന്ത്യ. സെബെക്സ് 2 എന്ന ഈ സ്ഫോടക വസ്തു ഉപയോഗിച്ച് ബോംബ്,​ പീരങ്കി ഷെൽ,,​ മിസൈൽ , എന്നിവയുടെ പ്രഹരശേഷി ഇതുപയോഗിച്ച് പതിൻമടങ്ങ് വർദ്ധിപ്പിക്കാനാകും. നാ​ഗ്പൂ​രി​ലെ​ ​ഇ​ക്ക​ണോ​മി​ക് ​എ​ക്സ്‌​പ്ളോ​സീ​വ്സ് ​ലി​മി​റ്റ​ഡാ​ണ് ​മേ​ക്ക് ​ഇ​ൻ​ ​ഇ​ന്ത്യ​ ​പ​ദ്ധ​തി​യി​ൽ​ ​വി​ക​സി​പ്പി​ച്ച​ത്.


നാ​വി​ക​സേ​ന​ ​സെ​ബെ​ക്സ് ​-2​ന്റെ​ ​പ്ര​ഹ​ര​ശേ​ഷി​ ​ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ​ ​പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​ ​അ​നു​മ​തി​യാ​കു​ന്ന​തോ​ടെ​ ​ഉ​പ​യോ​ഗ​ത്തി​ലാ​വും.​ ​ഇ​തു​ൾ​പ്പെ​ടെ​ ​മൂ​ന്ന് ​പു​തി​യ​ ​സ്ഫോ​ട​ക​ ​വ​സ്തു​ക്ക​ൾ​ ​എ​ക്സ്‌​പ്ളോ​സീ​വ്സ് ​ലി​മി​റ്റ​ഡ് ​വി​ക​സി​പ്പി​ച്ചെടുത്തിട്ടുണ്ട്.

നിലവിൽ ലഭ്യമായ സോളിഡ് സ്‌ഫോടകവസ്തുക്കളേക്കാൾ വളരെ ശക്തമായ സ്‌ഫോടന പ്രഭാവം നൽകുന്ന ഒരു പുതിയ സ്‌ഫോടനാത്മക ഫോർമുലേഷനാണ് സെ​ബെ​ക്സ് ​-2​.
ട്രി​നി​ട്രോ​ടോ​ലു​യി​ൻ​ ​(​ടി.​എ​ൻ.​ടി​)​ ​രാ​സ​സം​യു​ക്ത​മാ​ണ് ​പൊ​തു​വെ​ ​യു​ദ്ധ​മു​ന​ക​ൾ​ ​നി​ർ​മ്മി​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ഇ​തി​ന്റെ​ ​ര​ണ്ടു​ ​മ​ട​ങ്ങ് ​പ്ര​ഹ​ര​ശേ​ഷി​യു​ണ്ട് ​സെ​ബെ​ക്സി​ന്.​ ​ഇ​ത് ​ഹൈ​ ​മെ​ൽ​റ്റിം​ഗ് ​എ​ക്സ്‌​പ്ളോ​സീ​വ് ​(​എ​ച്ച്.​എം.​എ​സ​ക്)​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ത് ​എ​ന്ന​ ​വി​വ​രം​ ​മാ​ത്ര​മേ​ ​പു​റ​ത്തു​വി​ട്ടി​ട്ടു​ള്ളൂ.​ ​ആ​ർ.​ഡി.​എ​ക്സ് ​ഇ​തി​ലാ​ണ് ​വ​രു​ന്ന​ത്. ഇ​ന്ത്യ​ൻ​ ​സേ​ന​യ്ക്ക് ​വ​ൻ​ ​ക​രു​ത്താ​കു​ന്ന​തി​നൊ​പ്പം​ ​ക​യ​റ്റു​മ​തി​യു​ടെ​ ​വ​ലി​യൊ​രു​ ​ലോ​ക​വും​ ​സെ​ബെ​ക്സ്-2​ ​തു​റ​ക്കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.


ടി.​എ​ൻ.​ടി​ ​(​മീ​ഥൈ​ൽ​ ​-​ ​ട്രി​നി​ട്രോ​ബെ​ൻ​സീ​ൻ​)​ ​സം​യു​ക്ത​മാ​ണ് ​ഇ​ന്ത്യ​ ​ബ്ര​ഹ്‌​മോ​സി​ലും​ ​അ​ഗ്നി​യി​ലും​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ​ ​സെ​ബെ​ക്സ് ​-2​ ​ഉ​പ​യോ​ഗി​ക്കു​ന്ന​താ​ടെ​ ​ഇ​ന്ത്യ​യു​ടെ​ ​വ​ജ്രാ​യു​ധ​ങ്ങ​ൾ​ ​എ​ത്ര​ ​ക​രു​ത്ത​നാ​യ​ ​ശ​ത്രു​വി​ന്റെ​യും​ ​പേ​ടി​സ്വ​പ്ന​മാ​കും. ഒ​ക്ടോ​ജ​ൻ​ ​എ​ന്നും​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ഹൈ​ ​മെ​ൽ​റ്റിം​ഗ് ​എ​ക്സ്‌​പ്ളോ​സീ​വു​ക​ളു​ടെ​ ​ചൂ​ടും​ ​തീ​യും​ ​ശ​ത്രു​പാ​ള​യ​ത്തെ​ ​ഒ​ന്നാ​കെ​ ​ചു​ട്ടെ​രി​ക്കും ടി.​എ​ൻ.​ടി​ 1.25​ ​-1.30​ ​അ​നു​പാ​ത​മാ​ണ് ​ലോ​ക​രാ​ജ്യ​ങ്ങ​ൾ​ ​പോ​ർ​മു​ന​ക​ളി​ൽ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​സെ​ബെ​ക്സ് ​-2​ന് ​ഇ​തി​ന്റെ​ ​ഇ​ര​ട്ടി​യി​ലേ​റെ​ ​ശേ​ഷിയുണ്ട്.