sunainaa

തമിഴ്‌ നടി സുനെെനയും ദുബായിലെ പ്രശ‌സ്ത യൂട്യൂബർ ഖാലിദ് അൽ അമേരിയും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ വിവാഹ നിശ്ചയം കഴിഞ്ഞ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ഉയരാൻ തുടങ്ങിയത്. വിവാഹ മോതിരം അണിഞ്ഞുള്ള രണ്ട് കെെകൾ പരസ്പരം ചേർത്തുപിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചത്.

ജൂൺ അഞ്ചിനാണ് നടി സുനെെന ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവച്ചത്. എന്നാൽ പ്രതിശ്രുത വരനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ജൂൺ 26നാണ് ഖാലിദ് അൽ അമേരി തന്റെ ഇൻസ്റ്റാഗ്രാമിൽ സമാനമായ ചിത്രം പങ്കുവയ്ക്കുന്നത്. അതിൽ അദ്ദേഹവും വധുവിനെക്കുറിച്ചും വെളിപ്പെടുത്തിയിട്ടില്ല.

പിന്നാലെ അഭ്യൂഹങ്ങൾ ശക്തമാകുകയായിരുന്നു. സുനെെനയും ഖാലിദും വളരെ അടുത്ത സുഹൃത്തുക്കളാണ്. മുൻപ് നടിയുടെ പല പോസ്റ്റുകൾക്കും ഖാലിദ് കമന്റുകൾ ചെയ്തിട്ടുണ്ട്. കോസ്‌മെറ്റക്സ് കമ്പനിയായ പിസ്ഫുൾ സ്കിൻ കെയറിന്റെ സിഇഒയായ സൽമ മുഹമ്മദ് ആയിരുന്നു ഖാലിദ് അൽ അമേരിയുടെ ആദ്യ ഭാര്യ. ആറുമാസം മുമ്പാണ് ഇരുവരും വിവാഹമോചിതരായത്.

ds

സുനെെനയ്ക്ക് കേരളത്തിലും നിരവധി ആരാധകരുണ്ട്. മാസിലാമണി, കാതലിൽ വിഴുന്തേൻ, നീർപറവെെ, തെറി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. ബെസ്റ്റ് ഫ്രണ്ട്സ് എന്ന മലയാള സിനിമയിലും സുനെെന അഭിനയിച്ചിട്ടുണ്ട്. അതുപോലെ തന്നെ മലയാളികൾക്ക് ഏറെ സുപരിചിതനായ വ്ലോഗറാണ് ഖാലിദ്. ടർബോ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മമ്മൂട്ടി ഖാലിദിന്റെ ചാനലിന് അഭിമുഖം നൽകിയിരുന്നു. ഇതിന്റെ വീഡിയോകൾ ഏറെ വെെറലായിരുന്നു.