t

മുംബയ്: ഇന്ത്യൻ ഓവർസീസ് ബാങ്കുമായി (ഐ.ഒ.ബി) ബന്ധപ്പെട്ട 180 കോടി രൂപയുടെ വായ്‌പാ കുടിശിക കേസിൽ മദ്യവ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറന്റ്

പുറപ്പെടുവിച്ച് മുംബയ് പ്രത്യേക കോടതി. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.പി നായിക് നിംബാൽക്കറുടേതാണ് ഉത്തരവ്. കിംഗ്ഫിഷർ എയർലൈൻസിന്റെ പേരിലെടുത്ത വായ്‌പ തിരിച്ചടക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നും ബാങ്കിന് 180 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നുമാണ് കേസ്.

2007നും 2012നും ഇടയിൽ ഐ.ഒ.ബിയിൽ നിന്ന് ‌എടുത്ത വായ്‌പ വകമാറ്റിയെന്നാരോപിച്ച് സി.ബി.ഐ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് വാറന്റ്. കുറ്റപത്രം പരിഗണിച്ച് സി.ബി.ഐ കോടതി മല്യക്കും കേസിലെ മറ്റ് അഞ്ച് പ്രതികൾക്കും സമൻസ് അയച്ചു.