lion

വക്കം:രോഗികളായ രണ്ടു പെൺമക്കൾക്കും ഭർത്താവിനും അന്തിയുറങ്ങാൻ ഒരിടമില്ലാതെ ബുദ്ധിമുട്ടിലായിരുന്നു കോടമ്പള്ളിയിൽ ജലജ. സ്വന്തമായുണ്ടായിരുന്ന നാലു സെന്റ് സ്ഥലത്ത് ചിറയിൻകീഴ് ബ്ലോക്കിൽ നിന്ന് ലഭിച്ച നാലു ലക്ഷം രൂപ കൊണ്ട് വീടിന്റെ പണി ആരംഭിച്ചുവെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല.തുടർന്ന് അരവിന്ദാക്ഷൻ പ്രസിഡന്റായുള്ള വക്കം റോയൽ ലയൺസ് ക്ലബ് വീടിന്റെ പണി ഏറ്റെടുത്ത് പൂർത്തിയാക്കി. ഗൃഹപ്രവേശം സെക്രട്ടറി ശ്രീകുമാർ,ട്രഷറർ ജയചന്ദ്രബാബു,രവീന്ദ്രൻ നായർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ പ്രസിഡന്റ് നിർവഹിച്ചു.