a

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഒരു ട്രക്കിൽ നിന്ന് കണ്ടെത്തിയ ഡസൻ കണക്കിന് മൃതദേഹങ്ങൾ സംഘങ്ങൾ തമ്മിലുള്ള സംഘർഷങ്ങളെ ബന്ധപ്പെട്ടതെന്ന് അധികൃതർ.

തെക്കൻ മെക്‌സിക്കൻ സംസ്ഥാനമായ ചിയാപാസിൽ ഒരു ട്രക്കിൽ നിന്നും സമീപത്തുനിന്നും 19 മൃതദേഹങ്ങളെങ്കിലും കണ്ടെത്തിയതായി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച പറഞ്ഞു. മയക്കുമരുന്ന്, കുടിയേറ്റക്കാരുടെ കടത്ത് എന്നിവയുമായി ബന്ധപ്പെട്ട സംഘപരിവാർ അക്രമങ്ങളുടെ സമീപകാലത്ത് ഈ മേഖലയിൽ കൂടിവരുകയാണെന്നാണ് റിപ്പോർട്ട്. എതിരാളികളായ സംഘങ്ങൾ തമ്മിലുള്ള ആക്രമണങ്ങളാണ് ടർഫ് വാ‌ർ എന്നറിയപ്പെടുന്നത്.

ലാ കോൺകോർഡിയ പട്ടണത്തിനടുത്തുള്ള റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിൽ തിങ്കളാഴ്ചയാണ് ട്രക്ക് കണ്ടെത്തിയത്. പുരുഷന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊതു സുരക്ഷാ മന്ത്രാലയം അറിയിച്ചു. വെടിയേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. ആറുപേരുടെ കൈവശം ഗ്വാട്ടിമാലൻ തിരിച്ചറിയൽ രേഖകളും കണ്ടെത്തി. മെക്സിക്കോയിലെ ഏറ്റവും ശക്തരായ സിനലോവ കാർട്ടലും "ചിയാപാസ് ആൻഡ് ഗ്വാട്ടിമാല" എന്ന മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ പറയുന്നു. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന്, ആയുധങ്ങൾ, കുടിയേറ്റക്കാർ എന്നിവയുടെ കടത്തിന് ചിയാപാസ് മേഖല പ്രസിദ്ധമാണ്.