ലക്നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ സ്വയം പ്രഖ്യാപിത ആൾദൈവമായ ഭോലെ ബാബ എന്നറിയപ്പെടുന്ന നാരായൺ സാകർ സംഘടിപ്പിച്ച സത്സംഗത്തിൽ പങ്കെടുത്ത ആളുകളാണ് ദുരന്തത്തിനിരകളായത്.
മുൻ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇറ്റാ ജില്ലയിലെ ബഹാദൂർ ഗ്രാമവാസിയാണെന്നും
26 വർഷം മുമ്പ് സർക്കാർ ജോലി ഉപേക്ഷിച്ച് മത പ്രഭാഷണത്തിലേക്ക് തിരിഞ്ഞുവെന്നും ഇയാൾ പറയുന്നതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
പല സംസ്ഥാനങ്ങളിലായി ആയിരക്കണക്കിന് അനുയായികളാണ് ഭോലെ ബാബയ്ക്കുള്ളത്.
അലിഗഢിൽ എല്ലാ ചൊവ്വാഴ്ചയും ഭോലെ ബാബയുടെ പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നാണ് വിവരം. ഈ ഒത്തുചേരലുകളിൽ, സന്നദ്ധപ്രവർത്തകർ ഭക്തർക്ക് ആവശ്യമായ ഭക്ഷണപാനീയങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നൽകിയിരുന്നു.
കൊവിഡ് കാലത്താണ് ഇയാൾ കൂടുതൽ പ്രസിദ്ധനായെന്നും റിപ്പോർട്ടുകളുണ്ട്.