airport

കണ്ണൂർ: വിമാനത്താവളത്തിൽ വിവിധ തസ്‌തികയിൽ ഇപ്പോൾ ജോലിനോക്കാം. കണ്ണൂർ വിമാനത്താവളത്തിലെ എ.ആർ.എഫ്.എഫ്, ഫയർ ആന്റ് റെസ്‌ക്യു ഓപ്പറേറ്റർ ഗ്രേഡ്-1, ഫയർ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റർ തസ്‌തികകളിലേക്കാണ് നിയമനം.

പ്ളസ് ടു പാസായവരും ഐസിഎഓ അംഗീകൃത സ്ഥാപനത്തിൽ ബിടിസി, ഒപ്പം ഹെവി വെഹിക്കിൾ ലൈസൻസ് എന്നിവയുള്ളവർക്കുമാണ് എ ആർ എഫ് എഫ് വിഭാഗത്തിൽ സൂപ്പർവൈസറാകാൻ അവസരം. ഏഴ് വർഷത്തെ പരിചയം ആവശ്യമാണ്. രണ്ട് വർഷം ഇന്റർനാഷണൽ എയർപോർട്ട് ഫയർ സർവീസിലെ സൂപ്പർവൈസറി പ്രവർത്തി പരിചയവും വേണം. ഫയർ ആന്റ് റെസ്‌ക്യു ഓപ്പറേറ്റർ വിഭാഗത്തിലെ ഇന്റർനാഷണൽ എയർപോർട്ട് ഫയർ സർവീസസിൽ മൂന്ന് മുതൽ ആറ് വരെ വർഷം അനുഭവപരിചയം വേണം.

ഫയർ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1, ഫയർ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റർ(എഫ്.ആർ.ഒ) എന്നീ തസ്‌തികയിലേക്ക് ഐ.സി.എ.ഒ അംഗീകൃത സ്ഥാപനത്തിലെ ബിടിസി, സാധുവായ ലൈസൻസ് എന്നിവ വേണം. റെഡ്‌ക്രോസ് സൊസൈറ്റി, ബിഎൽഎസ് എന്നിവയിലേതെങ്കിലും നൽകുന്ന പ്രഥമശുശ്രൂഷ സർട്ടിഫിക്കറ്റും സിപിആർ പരിശീലനം അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ഇന്ത്യയിലെ ആശുപത്രികളിൽ നിന്നോ നേടിയതിന്റെ സർട്ടിഫിക്കറ്റ് എന്നിവ വേണം.

സൂപ്പർവൈസർ തസ‌്‌തികയ്‌ക്ക് പരമാവധി 45 വയസും, ഫയർ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1ന് 40 വയസുമാണ് പ്രായപരിധി. ഫയർ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റർ (എഫ്‌ആർ‌ഒ) പ്രായപരിധി 35 വയസാണ്. സൂപ്പർവൈസർക്ക് 42,000 രൂപ, ഫയർ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റർ ഗ്രേഡ്-1ന് 28000 രൂപ, ഫയർ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റർ (എഫ്‌ആർ‌ഒ) 25,000 രൂപയാണ് ശമ്പളം.

അപേക്ഷ അയക്കേണ്ട തീയതി ജൂലായ് 10 വരെ. അപേക്ഷകൾ ഓൺലൈനായി മാത്രം അയക്കുക. നിശ്ചിത ഫീസ് ഉണ്ടാകും. സംവരണ വിഭാഗത്തിന് ഇളവുകളുണ്ട്. https://kannurairport.aero/ എന്ന വെബ്‌സൈറ്റ് കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക. അപേക്ഷകർ മതിയായ ശാരീരിക യോഗ്യത തെളിയിക്കണം.