white-tea

ചായ കൂടിക്കാൻ കഴിയാത്ത ഒരു ദിവസം പോലും ചിന്തിക്കാൻ കഴിയാത്തവരാണ് പലരും. ചിലർക്ക് വെെകുന്നേരങ്ങളിൽ ചായ നിർബന്ധമാണ്. എന്നാൽ ചായ ആരോഗ്യത്തിന് അത്ര നല്ലതോന്നുമല്ല. അമിതമായി ചായ കുടിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. ചായ അമിതമായി തിളപ്പിച്ച ശേഷം കുടിക്കുന്നതും വളരെ ദോഷമാണ്. ആരോഗ്യ പ്രശ്നങ്ങൾ തരുന്ന ചായയ്ക്ക് പകരം വെെകുന്നേരങ്ങളിൽ നിങ്ങൾ വെെറ്റ് ടീ പതിവാക്കി നോക്കൂ. അത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്താണ് വെെറ്റ് ടീ എന്ന് നോക്കിയാലോ?

വെെറ്റ് ടീ

കാമെലിയ സിനെൻസിസ് ചെടിയുടെ പുതിയതായി വളർന്ന മുകുളങ്ങളിൽ നിന്നുള്ള ഇളം ഇലകളിൽ നിന്ന് ഉണ്ടാക്കുന്ന നേരിയ ഓക്‌സിഡെെസ്‌ഡ് ചായയാണ് വെെറ്റ് ടീ. ഇത് ശരീരത്തിന് വളരെ ഗുണം ചെയ്യുന്നു.

ഗുണങ്ങൾ

  1. വെറ്റ് ടീയിൽ എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് (ഇജിസിജി) ഉൾപ്പെടുന്നു. ഇത് ശരീരത്തിലെ ആവശ്യമില്ലാത്ത കൊഴുപ്പ് അകറ്റുന്നു. ഇതിലൂടെ ശരീരഭാരം കുറയുന്നു.
  2. വെെറ്റ് ടീയിൽ നിരവധി ആന്റി ഓക്‌സിഡന്റുകൾ ഉണ്ട്. ഇത് ശരീരത്തെയും ചർമ്മത്തെയും സംരക്ഷിക്കുന്നു. മികച്ച ചർമ്മം നൽകുകയും ചെയ്യുന്നു.
  3. കാമെലിയ സിനെൻസിസ് ചെടിയുടെ പുതിയതായി വളർന്ന മുകുളങ്ങളിൽ നിന്നുള്ള ഇളം ഇലകളിൽ നിന്ന് ഉണ്ടാക്കുന്ന ചായ ആയതിനാൽ ഇത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്.
  4. പഠനങ്ങൾ അനുസരിച്ച് വെെറ്റ് ടീ വൻകുടലിലെ ക്യാൻസർ കോശങ്ങൾ വളരുന്നത് തടയാൻ സഹായിക്കുന്നുവെന്നാണ് പറയപ്പെടുന്നത്.