dogs

ഈ ആഴ്ച ആദ്യം മുംബയിൽ കനത്ത മഴയും ഇടിമിന്നലുമൊക്കെയായിരുന്നു. റോഡുകളിൽ വെള്ളം കയറി. ആളുകൾ കഴിയുന്നതും വീടുകളിലൊതുങ്ങി. എന്നാൽ വെള്ളക്കെട്ടിൽ രണ്ട് തെരുവ് നായ്ക്കൾക്കൊപ്പം മഴ ആസ്വദിക്കുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


'ബോംബെയും മഴയും, സമാനതകളില്ലാത്ത പ്രണയം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. രണ്ട് ദശലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. തെരുവ് നായ്ക്കൾക്കൊപ്പം കൊച്ചുകുട്ടി സന്തോഷം കണ്ടെത്തിയപ്പോൾ ഹൃദയസ്പർശിയായ ദൃശ്യമാണ് നെറ്റിസൺസിന് ലഭിച്ചത്. മൂവരും പരസ്പരം വെള്ളം തെറിപ്പിക്കുകയാണ്.

രണ്ട് ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്‌തത്. 'സന്തോഷകരമായ നിമിഷം', 'സന്തോഷകരമായ മുഖങ്ങൾ', 'എനിക്ക് ആ കുട്ടിയെ ഇഷ്ടമായി', 'കളങ്കമില്ലാത്ത സ്നേഹം, ചതിയും വഞ്ചനയുമറിയാത്തവർ', 'അവർ ആഘോഷിക്കട്ടെ', 'ഒരുപാട്‌ സന്തോഷം തരുന്ന വീഡിയോ' 'ഈ വീഡിയോ മുഴുവൻ സന്തോഷത്തിന്റേതാണ്. മഴ,കുട്ടി കളിക്കുന്നു, അവന് ചുറ്റും നായകൾ, ഹൃദയസ്പർശിയായ വീഡിയോ. ഇങ്ങനെയൊരു വീഡിയോ പങ്കുവച്ചതിന് ഒരുപാട് നന്ദി.കളങ്കമില്ലാത്ത മൂന്ന് പേർ', 'ഈ മഴ അവർക്ക് വേണ്ടിയുള്ളതാണ്. അവർ സന്തോഷിക്കട്ടേ' തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

View this post on Instagram

A post shared by Riddhi Surti (@moonnrosess)