കൊച്ചി: 159-ാമത് പ്രീമിയം പാർപ്പിട സമുച്ചയമായ സ്‌കൈലൈൻ സെസ്റ്റുമായി സ്‌കൈലൈൻ ബിൽഡേഴ്‌സ്. കൊച്ചി എളമക്കരയിലാണ് പുതിയ ഫ്ലാറ്റ് സമുച്ചയം ഉയരുക. 3,4 ബെഡ്‌റൂം യൂണിറ്റുകളുള്ള ഈ ആഡംബര പാർപ്പിട സമുച്ചയത്തിൽ സ്വിമ്മിംഗ് പൂൾ, എയർകണ്ടീഷൻഡ് റിക്രീയേഷൻ ഹാൾ, ഫിറ്റ്‌നെസ്സ് സെന്റർ, ഗെയിംസ് റൂം തുടങ്ങിയ അനുബന്ധ സൗകര്യങ്ങളുണ്ടായിരിക്കും. മനോഹരമായ വാസ്തുഭംഗിയും പ്രത്യേകതയാണ്. സ്‌കൈലൈൻ സെസ്റ്റിൽ നിന്ന് ഭവൻസ് വിദ്യാമന്ദിറിലേക്ക് 300 മീറ്റർ ദൂരവും അടുത്തുള്ള മെട്രോ സ്‌റ്റേഷനിലേക്ക് 2 കി.മീ ദൂരവും ലുലുമാളിലേക്ക് 2.5 കി. മീ ദൂരവും മാത്രമേയുള്ളു. കേരളത്തിലെ മുൻനിര പാർപ്പിട നിർമ്മാതാക്കളായ സ്‌കൈലൈൻ ബിൽഡേഴ്‌സ് ദുബായിൽ ജുമൈറാ വില്ലേജ് സർക്കിളിൽ ആഡംബര വസതികളുടെ സമുച്ചയം ആരംഭിച്ചുകൊണ്ട് ഈ വർഷം ആഗോളസാന്നിധ്യം അറിയിച്ചു. സ്‌കൈലൈൻ ഹെക്ടേഴ്‌സ് എന്ന പുതിയ ഡിവിഷൻ കൊച്ചിയിലും കോട്ടയത്തും പ്രീമിയം ഡെവലപ്ഡ് പ്ലോട്ട് എന്ന നൂതന പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. തൃശൂർ, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലായി പുതിയ 3 പാർപ്പിട പദ്ധതികൾ കൂടി സ്കൈലൈൻ വിഭാവനം ചെയ്തിട്ടുണ്ട്.